ഷമിക്ക് പകരം ആര്??.
ഷമിക്ക് പകരം ആര്??.
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇപ്പോൾ പരിക്കളുടെ ഘോഷയാത്രയാണ്. പരിക്കിനെ കൂടാതെ കൊറോണയും ഇന്ത്യൻ ടീമിനെ വട്ടം കറക്കുന്നുണ്ട്. ഇപ്പോൾ ഇന്ത്യയുടെ സൂപ്പർ ഫാസ്റ്റ് ബൗളേർമാരിൽ ഒരാളായ മുഹമ്മദ് ഷമിക്ക് കൊറോണ ബാധിച്ചിരിക്കുകയാണ്.
അത് കൊണ്ട് തന്നെ മറ്റന്നാൾ തുടങ്ങാനിരിക്കുന്ന ഓസ്ട്രേലിയ പരമ്പരക്കുള്ള ടീമിൽ നിന്ന് ഷമിയെ ഒഴിവാക്കി. ഈ ഒരു സാഹചര്യത്തിൽ വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ പേസർ ഉമേഷ് യാദവിനെ ടീമിലേക്ക് തിരകെ വിളിക്കാൻ ഒരുങ്ങുകയാണ് ബിസിസിഐ. ക്രിക്ബസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തി കൊണ്ടിരുന്ന ഉമേഷ് യാദവ് തന്റെ പരിക്ക് മാറി തിരിച്ചെത്തിയെങ്കിലും നാല് ദിവസത്തെ മത്സരങ്ങൾ കളിക്കാനുള്ള കായിക ക്ഷമത തെളിയിക്കാത്തതിനാൽ ഈ സീസണിൽ ഇനി കളിക്കില്ല എന്ന് വ്യക്തമായിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിൽ ഇന്ത്യൻ ടീം എന്ത് തീരുമാനം എടുക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കൂടുതൽ ക്രിക്കറ്റ് വാർത്തകൾക്കായി "Xtremedesportes" പിന്തുടരുക.
ToOur Whatsapp Group
Our Telegram
Our Facebook Page